വിവിധ അസുഖങ്ങൾക്ക് ഇദ്ദേഹം ചികിത്സയിലായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് 

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കല്ലേക്കാട് കള്ളിക്കാട് സ്വദേശി കൃഷ്ണൻകുട്ടിയുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. വിവിധ അസുഖങ്ങൾക്ക് ഇദ്ദേഹം ചികിത്സയിലായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചാണ് കൃഷ്ണൻകുട്ടി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. നോർത്ത് പോലീസ് അന്വേഷണം തുടങ്ങി.