ഇടുക്കി: ഇടുക്കി അടിമാലിയിൽ ബസ് ഉടമയെ കുത്തിക്കൊന്നു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. ഇയാൾക്കും കുത്തേറ്റിട്ടുണ്ട്. സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.