ലഹരിക്കേസിലെ പ്രതിയും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

കൽപ്പറ്റ: സംസ്ഥാന അതിർത്തിയായ വയനാട് പൊൻകുഴിയിൽ യുവാവിൽ നിന്ന കഞ്ചാവും മെത്താംഫിറ്റമിനും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്നും 132 ഗ്രാമോളം മെത്താംഫിറ്റമിനും 460 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കോഴിക്കോട് മുക്കം സ്വദേശി ഹഫ്സൽ എ.കെ(30) എന്നയാളാണ് രാസ ലഹരിയുമായി അറസ്റ്റിലായത്.

മുൻ ലഹരിക്കേസിലെ പ്രതിയും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വയനാട് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ് പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ.എസ്, വിനോദ് പി.ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജീവൻ കെ.വി, അജയ് കെ.എ, സുധീഷ് കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില എം.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.