വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിക്കുകയായിരുന്നു

കോഴിക്കോട്: വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിക്കുകയായിരുന്നു. വടകര തൊട്ടിൽ പാലം, നാദാപുരം, തലശ്ശേരി കോഴിക്കോട് , കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സമരം സാരമായി ബാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ വലഞ്ഞു. കെ.എസ്ആർടിസി ബസ്സുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അക്രമസംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.