തിരുവനന്തപുരം: സിപിഐ നേതാവും നെടുമങ്ങാട് എംഎൽഎയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഔദ്യോഗിക പരിപാടികൾ  മാറ്റിവെച്ചതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നേരത്തെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടന്ന് നിരീക്ഷണത്തിലായിരുന്നു എംഎൽഎ.