തിരുവനന്തപുരം: സി കെ നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷനാകും. മാത്യു ടി തോമസ് നിയമസഭാ കക്ഷി നേതാവും. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് തീരുമാനം അറിയിച്ചത്. കെ കൃഷ്ണൻകുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് ഈ മാറ്റം. അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിലാണ് തീരുമാനം വരുന്നത്. പാർട്ടിയിൽ വിഭാഗീയത അനുവദിക്കില്ലെന്ന് ദേവഗൗഡ കേരളത്തിലേ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.