തിരുവനന്തപുരം: കാർഷിക കടങ്ങളുടെ മൊറട്ടോറിയം മാർച്ച് 31വരെ നീട്ടാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. 

ദുരന്തനിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉള്‍പ്പടെ മൂന്നു ലക്ഷത്തിലധികം പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്. 

ആർ.കെ.സിംഗിനെ ധനവകുപ്പിൻറെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലാണ് നിയമനം.