Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്യും; കൂടുതൽ നിയന്ത്രണങ്ങൾ നാളത്തെ അവലോകന യോ​ഗത്തിൽ

രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലുണ്ട്. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും

cabinet will discuss about the covid spreading situation
Author
Thiruvananthapuram, First Published Jan 19, 2022, 7:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (covid)വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം(cabinet) ചർച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
ഓൺലൈനായി പങ്കെടുക്കും.കൂടുതൽ നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തുന്നതിൽ നാളത്തെ അവലോകന യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക. നാളെ വൈകീട്ട് അഞ്ചിന് ചേരുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലുണ്ട്. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും.
പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരുന്നതിന് കർശന നിയന്ത്രണം കൊണ്ടുവന്നേക്കും.കോളജുകൾ അടയ്ക്കാനും സാധ്യതയുണ്ട്. അതേസമയം സമ്പൂർണ ലോക്ഡൗൺ ഉണ്ടായേക്കില്ല.

എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടൂന്ന സാഹചര്യത്തില്‍ മന്ത്രി പി രാജീവ് വിളിച്ച,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗവും ഇന്ന് ചേരും. രോഗം പടരുന്നത് തടയാന്‍ എന്തൊക്കെ മുന്നോരുക്കങ്ങള്‍ നടത്താനാകും എന്ന് പരിശോധിക്കാനാണ് യോഗം. ഉച്ചക്ക് രണ്ടുമണിക്ക് ഓണ്‍ലൈനായാണ് യോഗം നടക്കുന്നത്. ഇന്നലെ ജില്ലയിലെ എംഎല്‍എമാരും എംപിമാരുമായി മന്ത്രി പ്രത്യേക യോഗം ചേര്‍ന്നിരുന്നു.ഇതില്‍ വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ,കോതമംഗലം, പറവൂർ, പള്ളുരുത്തി എന്നിവിടങ്ങളിൽ അടിയന്തിരമായി സിഎഫ്എൽടിസികൾ തുറക്കാൻ തീരുമാനമായി.നിലവില്‍ ജില്ലയില്‍ 22 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്

Read More: കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദ​ഗ്ധർ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും വർധന

Follow Us:
Download App:
  • android
  • ios