തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അടുത്ത ആഴ്ച നിയമസഭയിൽ വയ്ക്കും. ജനുവരി 13 ന് സഭയിൽ വയ്ക്കാനാണ് എത്തിക്സ് കമ്മറ്റിയുടെ തീരുമാനം. 

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മന്ത്രി പുറത്ത് വിട്ടത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. വി ഡി സതീശനെയും മന്ത്രിയേയും വിളിച്ച് വരുത്തി കേട്ടതിന് ശേഷമാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.