മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി.

മലപ്പുറം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിനിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറെ (യുയുസി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. ഷമ്മാസിൻ്റെ പിതാവിന്റെ പരാതിയിൽ കൊളത്തൂർ പൊലീസ് കേസെടുത്തു.

Also Read: സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു, കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി, ലൈസൻസ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്