Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ; മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആരോപണം. അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, പാർട്ടി നേതാക്കൾ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശൻ പറയുന്നു.

cancel muhammad shafi parole demands opposition leader v d satheesan
Author
Kannur, First Published Jul 16, 2021, 10:17 AM IST

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആരോപണം. അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, പാർട്ടി നേതാക്കൾ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശൻ പറയുന്നു. പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയിലിൽ ഇവർ സൗകര്യങ്ങൾ നേടിയെടുക്കുന്നതെന്ന് സതീശൻ പറയുന്നു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പൊലീസിനും സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios