തുടർന്ന് കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരം സ്ഥാനാർത്ഥി മടങ്ങിപ്പോയി.

മലപ്പുറം: കുറ്റിപ്പുറം കെഎംസിറ്റി ലോ കോളേജിൽ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനെ ഒരു വിഭാഗം വിദ്യാർത്ഥികൾ തടഞ്ഞു. എംഎസ്എഫ് പ്രവർത്തകരാണ് തടഞ്ഞതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി കോളേജിൽ എത്തിയത്. സ്ഥാനാർത്ഥിയെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സ്ഥാനാർത്ഥി മടങ്ങിപ്പോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്