അങ്കമാലി: അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച് 100 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കഞ്ചാവുമായി എത്തിയ മൂന്ന് ഇടുക്കി സ്വദേശികൾ പിടിയിലായിട്ടുണ്ട്. പുലർച്ചെ രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. 

ഇടുക്കി വെള്ളത്തൂവൽ അരീയ്ക്കൽ വീട്ടിൽ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തിൽ വീട്ടിൽ നിസാർ, തൊടുപുഴ ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൻ ഷംസുദീൻ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിൻറെ അടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 

പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടിൽ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.