കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് സമീപം ശാന്തി ജംഗ്ഷനിലുള്ള വർക്ക് ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വളർച്ചയെത്തിയ 3 മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിലെ തെങ്ങിന് സമീപം നട്ടുവളർത്തി പരിപാലിച്ച കഞ്ചാവ് ചെടികളായിരുന്നു ഇവ. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് എസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തത്. എന്നാൽ ചെടി നട്ടുവളർത്തിയതാരെന്ന് വ്യക്തമായിട്ടില്ല.
അസിസ്റ്റൻറ് ഇൻസ്പെക്ടർ കെഎസ് ജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ(ഗ്രേഡ്)സുജിത്ത് കുമാർ പി, പ്രശാന്ത് പി മാത്യൂസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ, വിവേക് എസ്, സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ്, ജ്യോതി, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമോൾ, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.



