Asianet News MalayalamAsianet News Malayalam

ദേവികയെ പോലുള്ളവരുടെ സ്ഥിതി മുൻകൂട്ടി കാണുക അസാധ്യമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

വിദ്യാർത്ഥിനിയുടെ മരണത്തെ രാഷ്ട്രീയ വത്കരിക്കരുത്. കുടുംബത്തിന് സഹായമെത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Cant foresee problems of Devika says LDF convenor A Vijayaraghavan
Author
Thiruvananthapuram, First Published Jun 4, 2020, 7:31 PM IST

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത ദേവികയുടെ മരണം ദൗർഭാഗ്യകരമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ദേവികയെ പോലുള്ളവരുടെ അവസ്ഥ മുൻകൂട്ടി കാണാൻ കഴിയുന്നത് അസാധ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥിനിയുടെ മരണത്തെ രാഷ്ട്രീയ വത്കരിക്കരുത്. കുടുംബത്തിന് സഹായമെത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവികയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്‌സി/ എസ്‌ടി ഓർഗനൈസേഷനാണ് ഹർജി നൽകിയത്. ആറ് വയസ് മുതൽ 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസം നേടുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇത് ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios