സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ർ വാഹന വകുപ്പ്.

കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺ​ഗ്രസിലെ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ (Sitaram Yechury) വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാൽ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചത്. വിഷയത്തിൽ ഇടപെടാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പും. 

സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്തമാക്കി.

പാർട്ടി കോൺ​ഗ്രസിലെ യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം; എസ്ഡിപിഐ ബന്ധമെന്ന് ബിജെപി, ആരോപണം തള്ളി സിപിഎം

ഏപ്രിൽ 6 മുതൽ 10 വരെ നടന്ന പാർട്ടി കോൺഗ്രസിൽ പിബി അംഗങ്ങൾക്കായാണ് 14 വാഹനം കാലിക്കറ്റ് ടൂർസ് ആന്‍റ് ട്രാവൽസ് നൽകിയത്. ഇതിൽ സീതാറാം യെച്ചൂരി ഉപയോഗിച്ച KL 18 AB 5000 എന്ന ഫോർച്യൂണർ കാറാണ് വിവാദമായത്. സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് വലിയ രീതിയിൽ ചർച്ചയായതോടയാണ് വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാൽ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ അടക്കം സസ്പെൻഡ് ചെയ്യും. സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഓടിക്കുന്നതിനെതിരെ സിഐടിയു മോട്ടോർ തൊഴിലാളി യൂണിയനുകൾ വ്യാപകമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

YouTube video player