നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതരപരിക്കാണെന്നും നാട്ടുകാര്‍ പറയുന്നു. ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കും ഒരു കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.