പാലക്കാട്‌ ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു

പാലക്കാട്‌: പാലക്കാട്‌ ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് ആദ്യം വ്യക്തമല്ല. മൃതദേഹം കാർ ഉടമയുടേതെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. വേലിക്കാട് സ്വദേശി പോൾ ജോസഫ് എന്നയാളുടേതാണ് കാർ. 62 വയസാണ് ഇയാൾക്ക്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാറുടമ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങിയിരുന്നു എന്നാണ് വിവരം.

YouTube video player