കൊച്ചി:ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻവേലിക്കര പടയാറ്റിൽ വീട്ടിൽ തോമസാണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഭാര്യ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശവാസികളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.