വർക്കല സ്വദേശി കണ്ണനും സുഹൃത്ത് ആദർശും എത്തിയ കാർ ഒരു സംഘം തടഞ്ഞു നിർത്തി തീയിട്ടു.

കൊല്ലം: പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശി കണ്ണനും സുഹൃത്ത് ആദർശും എത്തിയ കാർ ഒരു സംഘം തടഞ്ഞു നിർത്തി. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. പൂതക്കുളം സ്വദേശി ശംഭുവിന്‍റെ നേതൃത്വത്തിലാണ് അക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ കണ്ണന്‍റെ മൊഴി പ്രകാരം കേസെടുത്ത് പരവൂർ പൊലീസ് അന്വേഷണം തുടങ്ങി.