ഇവിടെ ഭരണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ കേസെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസ് സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരണമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ബിബിസി ഡോക്യുമെന്ററി വരുമ്പോൾ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നു. ഇവിടെ ഭരണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ കേസെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
കൊവിൻ ആപ്പ് വിവര ചോർച്ചാ വിവാദം കൊവിൻ ആപ്പിനെ ഇകഴ്ത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊവിൻ ആപ്പിൽ നിന്നുള്ള വിവരങ്ങളല്ല ചോർന്നതെന്ന് ആവർത്തിച്ച അദ്ദേഹം പ്രചരിക്കുന്നത് വ്യാജ വിവരങ്ങളോ മുൻപ് പുറത്ത് വന്ന വിവരങ്ങളോ ആകാമെന്നും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിതമായി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവര ചോർച്ചാ വിവാദത്തിൽ ഇന്നലെ തന്നെ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് വാക്സീനേഷൻ സമയത്ത് കൊവിന്‍ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഹാക്ക് ഫോര്‍ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോർന്നെന്നാണ് ആരോപണം. പേര്, ജനന വര്‍ഷം, വാക്സിനെടുത്ത കേന്ദ്രം, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ വിവരങ്ങൾ ചോർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ സ്ക്രീന്‍ ഷോട്ടുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തിയ ആരോഗ്യമന്ത്രാലയം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം അന്വേഷണം ഏറ്റെടുത്തത്. എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം ഉടനടി പരിശോധന നടത്തിയെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സ്വകാര്യത ലംഘനത്തില്‍ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇനിയും കേസെടുക്കുമെന്ന ഭീഷണി: 'താൻ അങ്ങനെ പറഞ്ഞിട്ടില്ല'; നിലപാടിൽ മലക്കം മറിഞ്ഞ് എംവി ഗോവിന്ദൻ
സർക്കാരിന് അധികാരത്തിന്റെ ധാർഷ്യം, എന്തും ചെയ്യാമെന്ന അഹന്ത; വച്ചുപൊറുപ്പിക്കില്ലെന്ന് വിഡി സതീശൻ
'സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ല, ഗോവിന്ദന്റേത് ഭീഷണിയുടെ സ്വരമല്ല': ഇ പി ജയരാജൻ
അഖില നന്ദകുമാറിനെതിരായ കേസ് സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ... വീഡിയോ

