Asianet News MalayalamAsianet News Malayalam

സിറോ മലബാർ സഭ ഭൂമി ഇടപാട്; കർദ്ദിനാളിനെതിരെ കേസെടുത്ത് കോടതി

സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി. കർദ്ദിനാളിനെതിരെ കോടതി കേസെടുത്തു

case against Cardinal George Alencherry on land sale issue
Author
Kochi, First Published Apr 2, 2019, 1:13 PM IST

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർ‍ദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയും കോടതി കൂട്ടുപ്രതികളാക്കി. പ്രതികൾക്ക് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. 

സിറോ മലബാർ സഭ ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ ഇന്നലെ കോടികളുടെ പിഴ ചുമത്തിയിരുന്നു.  മൂന്ന് കോടി രൂപയാണ്  എറണാകുളം - അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ  ഇന്നലെ സഭ നേതൃത്വം  ആദായ നികുതി വകുപ്പിൽ അടച്ചു. ഭൂമി കച്ചവടത്തിന്‍റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്‍റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ  നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്‍റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ  ആധാരത്തിൽ  കാണിച്ചത്.  എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. 

ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ  സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്. ആദ്യ ഘട്ട പിഴ സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാണിക്കത്താൻ ഇന്നലെ ആദായ നികുതി വകുപ്പിൽ അടച്ചിട്ടുണ്ട്. 

Also Read: ആറ് കോടി രൂപ നികുതി വെട്ടിച്ചു; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ, ആദ്യഘട്ടം അടച്ച് സഭ

അതേസയമം, വിവാദ ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും.  ഭൂമിയുടെ  മൂല്യം കുറച്ച് കാണിച്ചതിൽ അതിരൂപതയ്ക്ക്  പങ്കില്ലെന്നാണ് അറിയിക്കുക. 

Also Read: ആദായ നികുതി വകുപ്പിനെതിരെ സിറോ മലബാര്‍ സഭ; പിഴയടക്കണമെന്ന നോട്ടീസിനെതിരെ അപ്പീല്‍ നല്‍കും

Follow Us:
Download App:
  • android
  • ios