കൂടാതെ പ്രതിഷേധക്കാരെ അസഭ്യം പറയുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്.  

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്കോർട്ട് ഉദ്യോ​ഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപിനെതിരെയും പൊലീസ് എഫ്ഐആർ. ആലപ്പുഴ കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ മർദ്ദിച്ചെന്ന് എഫ്ഐഐറിൽ പറയുന്നു. കൂടാതെ പ്രതിഷേധക്കാരെ അസഭ്യം പറയുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്.