തൃശ്ശൂർ: റോഡിന്റെ ശോചനീയാസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ ഡോക്ടർക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുൾ ഖാദർ എംഎൽഎയുടെ പരാതിയിലാണ് നടപടി.
 
അതേസമയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറിൽ നിന്നും വിശദീകരണം തേടി. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കാണിച്ച് ഡോക്ടർ മാപ്പപേക്ഷ എഴുതി നൽകിയിട്ടുണ്ട്. തുടർന്ന് നടപടികൾ സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഡോക്ടറുടെ പരസ്യ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.