കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തി എന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
കൊച്ചി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്ക് എതിരെ കേസ്. ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്. കണ്ണൂർ ടൗൺ പൊലീസ് ആണ് കേസ് എടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തി എന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിൽ ആണ് കേസ് എടുത്തത്.
അതേസമയം കേസെടുത്ത സംഭവത്തോട് റിജിൽ മാക്കുറ്റി പ്രതികരിച്ചു. ആർഎസ്എസിന്റെ ആളുകൾ പരാതി കൊടുത്താൽ അപ്പോൾ തന്നെ കേസെടുത്ത് പോകുമ്പോൾ കേരളത്തിന്റെ ആഭ്യന്തരമന്ത്രാലയത്തെ നിയന്ത്രിക്കുന്നത് പിണറായി വിജയനല്ല, കെ സുരേന്ദ്രനോ വത്സൻ തില്ലങ്കേരിയോ ആണോ എന്ന് സംശയിച്ച് പോകുമെന്ന് റിജിൽ മാക്കുറ്റി. കേസെടുത്താലൊന്നും പേടിക്കില്ലെന്നും കേസ് പുത്തരിയല്ലെന്നും റിജിൽ മാക്കുറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More : 'ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകത്തെല്ലായിടത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; ശശി തരൂര്‍
