Asianet News MalayalamAsianet News Malayalam

'എസ്എഫ്ഐ പോസ്റ്റര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നു'; എബിവിപി പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു

ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചുവെന്നാണ് പരാതി

case against sfi leaders for sticking a poster which include provocative contents
Author
Palakkad, First Published Feb 29, 2020, 11:44 AM IST

പാലക്കാട്: മലമ്പുഴ ഐടിഐയിൽ പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചതിന് എസ് എഫ് ഐനേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ് എഫ് ഐ മലമ്പുഴ ഐ ടി ഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറി സുജിത്, പ്രസിഡണ്ട് ജിതിൻ ഉൾപ്പടെയുള്ള യൂണിറ്റ് ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പോസ്റ്റർ ഒട്ടിച്ചുവെന്ന എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചുവെന്നാണ് പരാതി. ഈ ഇന്ത്യ എന്‍റെ ഇന്ത്യയല്ലെന്ന് തുടങ്ങുന്ന പോസ്റ്റര്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് എസ് എഫ് ഐ യുണിറ്റ് നേതാക്കള്‍ സ്ഥാപിച്ചത്.

Follow Us:
Download App:
  • android
  • ios