കോഴിക്കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന് താമരശ്ശേരി ബിഷപ്പ്  റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.

ബിഷപ്പ് അടക്കം സമരത്തിൽ പങ്കെടുത്ത നാൽപതിലധികം ആളുകൾക്കെതിരെയാണ് കേസ്. വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതതിൽ പ്രതിഷേധിച്ച് മേഖലയിലെ കർഷകർ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. 

ഈ പരിപാടിയിൽ പങ്കെടുത്തതിനാണ് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തത്.