കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി. അന്വേഷണ പുരോഗത്തിയെക്കുറിച്ചുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
റിപ്പോർട്ട് പരിശോധിച്ച ശേഷം ഫെബ്രുവരി നാലിന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ എം.എൽ.എ യുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്ന കേസിൽ, ക്രൈം ബ്രാഞ്ച് അന്വേഷണം വൈകുന്നുവെന്നാരോപിച്ചു മാപ്പു സാക്ഷിയായ വിപിൻലാലാണ് കോടതിയെ സമീപിച്ചത്.
