തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നൽകുകയായിരുന്നു

തൃശ്ശൂ‌ർ: തൃശ്ശൂർ കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ആണ് ഉത്തരവിട്ടത്. ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകയ്ക്ക് പുതുക്കി നൽകിയെന്നാരോപിച്ച് താണിശ്ശേരി സ്വദേശിനി രത്നാവതി നൽകിയ പരാതിയിലാണ് ഉത്തരവ്. 

എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കുവാൻ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നൽകുകയായിരുന്നു. ഒടുവിൽ ഈ ലോണിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

അഞ്ചര സെൻ്റ് ഭൂമി പണയം വച്ചു 5 ലക്ഷം രൂപയാണ് രത്നാവതി വായ്‌പ എടുത്തിരുന്നത്, ഇത് പിന്നീട് പുതുക്കി. പുതുക്കിയപ്പോൾ 20 ലക്ഷം രൂപ ഇവർ അരിയാതെ ഇവരുടെ സഹോദരന് വായ്പ നൽകുകയായിരുന്നു. ആകെ ഒരു കോടി രൂപയിലധികം ബാധ്യതയാണ് രത്നാവതിക്ക് ഇത് മൂലം ഉണ്ടായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona