ഇഡി അസിസ്റ്റൻറ് ഡയറക്ടർ വി. സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസെടുത്തത്. വധശ്രമത്തിനുള്ള വകുപ്പും ചേർത്തു. കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും പ്രതികൾ "ഇവന്മാരെ കൊല്ലടാ " എന്ന് ആക്രോശിച്ചതായി എഫ്ഐആറിൽ പറയുന്നു. വാഹനം തല്ലി തകർത്തതിന് പിഡിപിപി ആക്ടും ചുമത്തി. ഇഡി അസിസ്റ്റൻറ് ഡയറക്ടർ വി. സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെയാണ് ആദ്യം കേസിൽ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.