യുവാവിന്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് 20 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്. 

ആലപ്പുഴ: വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

189 സെൻ്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ കേസ് എടുത്തു. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, വി.കെ. മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ബി.എം. ബിയാസ്, സി. റിനീഷ്, സി.ഇ.ഒ മാരായ എച്ച്. മുസ്തഫ, ബി. സുബിൻ, വനിത സി.ഇ.ഒ എം. അനിത എന്നിവരും പങ്കെടുത്തു.

READ MORE: ടൂറിസ്റ്റ് കേന്ദ്രത്തിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ