സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് കേസെടുത്തത്. കെ സുരേന്ദ്രൻ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു. 

തിരുവനന്തപുരം: ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്‍റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ സുരേന്ദ്രൻ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു. 

ദേശീയ പതാക അത്യന്തം ആദരവോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. അതിന് കൃത്യമായ ചട്ടങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അതെന്തെല്ലാമാണ്? കാണാം, തിരുവനന്തപുരത്തെ ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തയ്യാറാക്കിയ വീഡിയോ:

YouTube video player