പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. 

കൊച്ചി: കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിൽ വിധിപ്രസ്താവം ഫെബ്രുവരി 7 ലേക്ക് മാറ്റി. ഐഎസ് പ്രവർത്തകൻ റിയാസ് അബൂബക്കറാണ് കേസിലെ പ്രതി. കൊച്ചി എൻഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. 

ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻഐഎ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38.39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ടു വയസുകാരി മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8