തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കേസി കേസിന്‍റെ പ്രാഥമിക ഘട്ടങ്ങളിൽ ഹാജരാക്കുന്നതിൽ നിന്നും കശുവണ്ടി കോർപറേഷൻ മുൻ എം ഡി കെ.എ രതീഷിനെ ഒഴിവാക്കി. ഹൈകോടതിയിൽ ഈ ആവശ്യം കാട്ടി രതീഷ് ഹ‍ർജി സമർപ്പിച്ചിരുന്നു. ഇത് അനുവദിച്ചതിനെ തുടർന്നാണ് കോടതി നേരിട്ട് ഹാജരാകണം എന്ന ആവശ്യം പിൻവലിച്ചത്. എന്നാൽ കേസിന്‍റെ വിചാരണ സമയങ്ങളിൽ കെ എ രതീഷ് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. രണ്ടാം പ്രതിയും മുൻ ചെയർമാനും ഐ എൻ ടി യു സി നേതാവുമായ ആർ ചന്ദ്രശേഖരന്‍റെ അഭിഭാഷകൻ കോടതയിൽ ഹാജരായി. മൂന്നാം പ്രതിയും കരാറുകാരനായ ജെയ്‌മോൻ ജോസഫ് കോടതിൽ നേരിട്ട് എത്തി ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിന്‍റെ പ്രാഥമിക ഘട്ടങ്ങളിൽ ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യം കാട്ടി കെ രതീഷ് സി ജെ എം കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇതിൽ സി ബി ഐ ക്ക് തർക്കം ഉണ്ടെങ്കിൽ മെയ് ആറിന് അറിയിക്കുവാൻ കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മൂന്ന് പ്രതികളോടും നേരിട്ട് ഹാജരാകാൻ സി ജെ എം കോടതി നിർദ്ദേശിച്ചിരുന്നു. കശുവണ്ടി കോർപറേഷൻ മുൻ എം ഡി കെ എ രതീഷ്, മുൻ ചെയർമാനും ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജെയ്‌മോൻ ജോസഫ് എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നു പ്രതികൾ.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: സിബിഐ കുറ്റപത്രം സമർപ്പിച്ചു, അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി

കശുവണ്ടി വികസന കോർപറേഷനിൽ ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് സിബിഐ കേസ്. 2005 - 2015 കാലഘട്ടത്തിലാണ് കെ എ രതീഷ് കശുവണ്ടി വികസന കോർപ്പറേഷൻ എം ഡിയായിരുന്നത്. 2021 ജനുവരിയിലായിരുന്നു കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ ചെയർമാൻ ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖരൻ, എം ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന, ഗുഡാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്.

കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി