ഇരുവ‍ർക്കുമെതിരെ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്തുളള ഹ‍ർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം. 

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിൽ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവ‍ർക്കുമെതിരെ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്തുളള ഹ‍ർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം. കശുവണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതിയാരോപണം ഉയർന്ന സംഭവത്തിലാണ് 13 വർഷത്തെ ഇടപാടുകൾ സിബിഐ പരിശോധിച്ചത്. അഴിമതി കണ്ടെത്തി കുറ്റപത്രം നൽകുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇത് സംബന്ധിച്ച രേഖകൾ ഒരിക്കൽകൂടി സംസ്ഥാന സർക്കാരിന് കൈമാറാനും സിബിഐയോട് കോടതി നി‍ർദേശിച്ചു.

ഈയാഴ്ച നിങ്ങൾക്കെങ്ങനെ? ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെയുള്ള സമ്പൂർണ വാരഫലം

https://www.youtube.com/watch?v=Ko18SgceYX8