കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതികേസിൽ വിശദീകരണവുമായി ആർ ചന്ദ്രശേഖരൻ. മാധ്യമങ്ങൾ നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ് തനിക്കെതിരെ  അഴിമതി ആരോപണവുമായി രംഗത്ത് എത്തിയത്. കോർപ്പറേഷനെ തകർക്കാനുള്ള സ്വകാര്യ കശുവണ്ടി മുതലാളിമാരുടെ നീക്കത്തിന്‍റെ ഭാഗമാണ് പരാതി. ടെണ്ടർ വിളിക്കാതെ തന്‍റെ കാലത്ത് തോട്ടണ്ടി വാങ്ങിട്ടില്ല. ഒരു കാലത്തും കോർപറേഷൻ ലാഭകരമായിരുന്നില്ലെന്നും ചന്ദ്രശേഖർ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.