ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളിൽ സമ്മർദം ചെലുത്താറില്ല. എന്നാൽ സഭക്കെതിരായ അവഗണനകൾക്ക് മറുപടി നൽകാൻ അറിയാമെന്നും റാഫേൽ തട്ടിൽ പറഞ്ഞു
പാലാ: സമുദായത്തോട് രാഷ്ട്രിയ പാർട്ടികൾ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച് കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അവഗണനകൾക്ക് മറുപടി നൽകാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്. മറ്റുള്ളവർക്ക് ആവശ്യത്തിലേറെ കൊടുത്തിട്ട് സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കർക്ക് ഉണ്ട്. ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളിൽ സമ്മർദം ചെലുത്താറില്ല. എന്നാൽ സഭക്കെതിരായ അവഗണനകൾക്ക് മറുപടി നൽകാൻ അറിയാമെന്നും റാഫേൽ തട്ടിൽ പറഞ്ഞു. പാലായിൽ നടന്ന കത്തോലിക്ക കോൺഗ്രസിന്‍റെ അവകാശ സംരക്ഷണ യാത്രയിലായിരുന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നറിയിപ്പ്.


