സന്യാസിനികൾ നിസ്സഹായരാണെന്ന് വരുത്തി സഭയെ അവഹേളിക്കുകയാണ് സേവ് അവർ സിസ്റ്റേഴ്സ് സംഘടന ചെയ്തത്. ഇനിയും അവഹേളിക്കാൻ ശ്രമിച്ചാൽ പരസ്യമായി പ്രതികരിക്കുമെന്നും ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ മുന്നറിയിപ്പ് നൽകി.
കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ തള്ളി കത്തോലിക്കാ സഭ. സന്യാസ വ്രതങ്ങളും സഭാ നിയമങ്ങളും അനുസരിക്കാൻ കഴിയാത്തവരാണ് സഭയെ അധിക്ഷേപിക്കുന്നതെന്ന് സഭാ നേതൃത്വം കുറ്റപ്പെടുത്തി.
കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നൽകിയ സേവ് അവർ സിസ്റ്റേഴ്സ് സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്‍റെയോ ഭാഗമല്ല ഈ സംഘടനയുടെ സഹായവും സംരക്ഷണവും സഭയ്ക്ക് ആവശ്യമില്ല സന്യാസിനികൾ നിസ്സഹായരാണെന്ന് വരുത്തി സഭയെ അവഹേളിക്കുകയാണ് സംഘടന ചെയ്തതെന്നും കത്തോലിക്ക സഭയിലെ സന്യാസ സമൂഹത്തിലെ തലവന്മാർ കുറ്റപ്പെടുത്തി.
നിശബ്ദത ബലഹീനതയായി കാണരുത്. ഇനിയും അവഹേളിക്കാൻ ശ്രമിച്ചാൽ പരസ്യമായി പ്രതികരിക്കുമെന്നും ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ മുന്നറിയിപ്പ് നൽകി.
