സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യത്തിനെ എതിർത്തുകൊണ്ടാണ് സിബിഐയുടെ വാദം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സിബിഐ വാദങ്ങള്‍ ഉന്നയിച്ചത്.

തിരുവനന്തപുരം: ഐഎസ്ആ‍ർഒ ചാരക്കേസിന്‍റെ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര വിമർശനവുമായി സിബിഐ. ഐഎസ്ആ‍ർഒ ചാരക്കേസ് ചോദ്യം ചെയ്യലിനിടെ ഐ ബി ഉദ്യോഗസ്ഥർ നമ്പി നാരായണനെ മർദ്ദിച്ചെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. സിബി മാത്യൂസിന്‍റെ ജാമ്യ ഹർജി എതി‍ർക്കുമ്പോഴായിരുന്നു സിബിഐയുടെ വാദം.

ആർ ബി ശ്രീകുമാറിന്‍റെയും സിബി മാത്യൂസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മർദ്ദനമെന്നും മര്‍ദ്ദനത്തില്‍ നമ്പി നാരായണന് കാലിന് പരിക്കേറ്റുവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സിബിഐ വാദങ്ങള്‍ ഉന്നയിച്ചത്. ഗൂഢാലോചന കേസിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് രഹസ്യ സ്വഭാവത്തോടെ അന്വേഷിക്കുന്നതെന്നും സിബിഐ തിരുവനന്തപുരം ജില്ലാ കോടതിയിൽ വാദിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona