കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫയലുകളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പ്രത്യേക മനസ്ഥിയുള്ളതുകൊണ്ടാണെന്നും എല്ലാ അന്വേഷണവും നിയമപ്രകാരം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  സര്‍ക്കാര്‍ എല്ലാ കാര്യവും നിയമപരമായി പരിശോധിച്ച് ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷന്‍ സിഇഒ സ്ഥാനത്ത് നിന്നും യുവി ജോസിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തണമെന്നും ജോസിന് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ അധിക ചുമതല നല്‍കിയത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനാണെന്നുമുള്ള ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.