തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ ബാലഭാസ്ക്കറിൻറെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. തിരുവനന്തപുരം സിബിഐ ഓഫീസിൽ വച്ച് മൂന്നുമണിക്കൂറാണ് ചോദ്യം ചെയ്തത്. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്ക്കറുമായി സ്റ്റീഫൻ ദേവസ്യ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടകളുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. ബാലബാസ്ക്കറുമായുള്ള സൗഹൃദം, സാമ്പത്തിക ബന്ധങ്ങള്‍, വിദശയാത്ര, ബാലഭാസ്ക്കർ ആശുപത്രി സന്ദർശന വേളയിൽ പറഞ്ഞ കാര്യങ്ങളെന്നിവയാണ് സിബിഐ ചോദിച്ചത്. ബാലഭാസ്ക്കറിന്‍റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിപ്പിച്ചത്. 

അതേ സമയം ബാലഭാസ്ക്കറിൻറെ മരണത്തിൽ നാലുപേരെ നുണപരിശോധന നടത്തും. നുണപരിശോധനക്ക് തയ്യാറാണെന്ന് നാലുപേർ കോടതിയെ അറിയിച്ചു. ബാലഭാസ്ക്കറിൻറെ സുഹൃത്തുക്കളും സ്വർണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകട സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, അപകടത്തെ കുറിച്ച് നിരവധി ആരോപമങ്ങള്‍ ഉന്നയിച്ച കലാഭവൻ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.  

കള്ളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലുമുള്ള തർക്കം കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്നൊരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലഭാസ്ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്ണുും പ്രകാശും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ തേടുകയാണ് സിബിഐ. 

അതേ സമയം അപകട സമയത്ത് വാഹമോടിച്ചത് ബാലഭാസ്ക്കറെന്ന ഡ്രൈവർ അർജ്ജുൻറെ മൊഴി ക്രൈം ബ്രാഞ്ച് തള്ളി തളഞ്ഞതാണ്. ബാലാഭാസ്ക്കര്‍ 
വാഹനമോടിച്ചുവെന്ന് സിബിഐക്കു മുന്നിലും അർജ്ജുൻ ആവ‍ർത്തിച്ചിരുന്നു. നുണപരിശോധനയിലൂടെ ഇക്കാര്യത്തിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാണ് സിബിഐ നീക്കം. 

അപകടം നടക്കുമ്പോള്‍ അതുവഴി പോയ സോബി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംശയാസ്പദമായ ചിവരെ കണ്ടുവെന്ന മൊഴി നൽകിയ സോബി ബാലഭാസ്ക്കറിൻറെ വാഹനം തല്ലിതർക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു. ചെന്നയിലെയും ദില്ലയിലെയും ഫൊറൻസിക്ക് ലാബിലെ വിദഗ്ർ തിരുവനന്തപുരത്തെത്തി ഈ മാസം തന്നെ പരിശോധന നടത്തും