Asianet News MalayalamAsianet News Malayalam

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

ആരോപണ വിധേയരായ നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടിൽ ആണ് മൊഴി എടുത്തത് .പരാതിക്കാരിയായ സരിത എസ് നായരുടെയും  മൊഴി എടുത്തു

cbi took statment of MK Kuruvlla in solar case
Author
Kochi, First Published Aug 11, 2022, 5:14 PM IST

കൊച്ചി :സോളാർ കേസിൽ ബംഗലുരുവിലെ വ്യവസായി എം.കെ കരുവിളയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.  പരാതിക്കാരിയായ സരിത എസ് നായരുടെ മൊഴിൽ സോളാർ കേസിലെ സാന്പത്തിക ഇടപാടിൽ കുരുവിളയുടെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായിരുന്നു. പരാതിക്കാരിയായ സരിത എസ് നായരെയും ഇന്ന് എം.കെ കുരുവിളയ്ക്കൊപ്പം ചോദ്യം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടുനിന്നു.  സോളാർ കേസിലെ ലൈംഗിക പീഡനം , സാന്പത്തിക ഇടപാടുകൾ എന്നിവയിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.

'കത്തിലുള്ളത് പിണറായിയെയും അറിയിച്ചിരുന്നു'; സോളാര്‍ കേസില്‍ സിബിഐ ദല്ലാള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തു

സോളാർ കേസിൽ സിബിഐ, ദല്ലാൾ നന്ദകുമാറിന്‍റെ മൊഴിയെടുത്തു. ദില്ലിയിൽ വച്ചാണ് മൊഴിയെടുത്തത്. കേസിലെ പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കത്ത് പുറത്ത് വരുന്ന വിവരം അന്നത്തെ പ്രതിപക്ഷ നേതാവിനെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതായി നന്ദകുമാര്‍ മൊഴി നൽകിയെന്നാണ് വിവരം. 

 ദില്ലിയിലെ അശോകാ ഹോട്ടലില്‍ വച്ചാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറോളം നേരം നീണ്ടുനിന്നു. ആറ് എഫ്ഐആറുകളിന്മേലാണ് കേസിന്‍റെ തുടര്‍നടപടികള്‍ മുന്നോട്ട് പോകുന്നത്. അതില്‍ ഒരു എഫ്ഐആറിന്മേലുള്ള കേസ് അന്വേഷിക്കുന്ന സംഘമാണ് ഇപ്പോള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തിരിക്കുന്നത്. 

പരാതിക്കാരിയുടെ കത്ത് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ പണം കൈപ്പറ്റി എന്ന നിലയിലുള്ള മൊഴി നിലവില്‍ സിബിഐയുടെ മുന്നിലുണ്ട്. അതേക്കുറിച്ചാണ് മൊഴിയെടുത്തതെന്നാണ് സൂചന. ഈ കത്തിന്‍റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ളയുടെ കൈവശമായിരുന്നു. ഇത് എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ചും വിവരങ്ങള്‍ സിബിഐ ചോദിച്ചറി‌ഞ്ഞു. കത്ത് പുറത്തുവിടുന്നതിന് മുമ്പ്, അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനെയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കണ്ട് കത്തിലെ ഉള്ളടക്കങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. ഇക്കാര്യം മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇനിയും സിബിഐ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നന്ദകുമാറിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന. 

'രഹസ്യമൊഴി പൊതുരേഖയല്ല' സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി

 

 

Follow Us:
Download App:
  • android
  • ios