മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്‍റെ പരിഗണനയിലുണ്ട്. 

കൊച്ചി: ജില്ലാ ജ‍‍ഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചു. ഹൈക്കോടതി റജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ, വിജിലൻസ് റജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസെന്റ, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡിഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്. ഇവരിൽ അഞ്ചുപേരുടെ പേരുകൾ ഹൈക്കോടതി കൊളീജിയെ ഏകകണ്ഠമായി അംഗീകരിച്ചു എന്നാണ് വിവരം. മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്‍റെ പരിഗണനയിലുണ്ട്.