കൊച്ചി: ലുലു മാളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവാവിന്റെ പേര് വിവരങ്ങൾ അറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മലയാളത്തിലെ യുവനടിക്ക് നേരെ ഇതേ മാളിൽ വെച്ച് അതിക്രമം ഉണ്ടായത് വലിയ വാർത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പെരുന്തൽമണ്ണ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.