ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ നടന്ന കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറുപേരാണ് പണം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവരുകയായിരുന്നു. 96000 രൂപയും മോഷ്ടിച്ചു. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. രാവിലെ സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവര്‍ച്ച. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി.