Asianet News MalayalamAsianet News Malayalam

അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ​ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 

Center will give 5 Kg grains for free
Author
Delhi, First Published Apr 23, 2021, 4:18 PM IST

ദില്ലി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേന്ദ്രസർക്കാ‍ർ. അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. രാജ്യത്തെ 80 കോടിയാളുകൾക്ക് സൗജന്യ റേഷൻ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

പ്രധാനമന്ത്രി ​ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗജന്യറേഷൻ സംബന്ധിച്ച പ്രഖ്യാപനം വന്നത്. 
 

Follow Us:
Download App:
  • android
  • ios