Asianet News MalayalamAsianet News Malayalam

കേരളത്തിലെ റബർ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനം; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഇക്കാര്യത്തിൽ കേരളത്തോട് പ്രത്യേകമായ അവഗണനയാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Centers hostile approach to rubber cultivation in Kerala CM against Centre sts
Author
First Published Dec 14, 2023, 3:48 PM IST

തിരുവനന്തപുരം: കേരളത്തിലെ റബ്ബർ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ രീതിയിലുളള ദ്രോഹനടപടികൾ സ്വീകരിക്കുന്നുവെന്നും റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ കേരളത്തോട് പ്രത്യേകമായ അവഗണനയാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ്  തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി  ഞെരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും  ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ  ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്. വിവേചനപരമായ  നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ  അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തതതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് .

 

Latest Videos
Follow Us:
Download App:
  • android
  • ios