സ്വപ്നയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയെ അറിയിക്കാനും കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഇക്കാര്യം അറിയിക്കുക.
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. ഇഡി കസ്റ്റഡിയിലിരിക്കേ പുറത്തുവന്ന ശബ്ദരേഖ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇഡി വിശദാംശങ്ങൾ തേടുന്നത്.
സ്വപ്നയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയെ അറിയിക്കാനും കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഇക്കാര്യം അറിയിക്കുക. സ്വർണക്കടത്തിനു പിന്നിൽ കൂടുതൽ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ സുപ്രധാന വിവരങ്ങളുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്തുളള പ്രതികളെ കേസിലേക്ക് കൊണ്ടുവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
