ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാൽ വിമർശിക്കണം.യുഎഇ കോൺസുലേറ്റ് ജനറൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് ജയങ്കർ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമർശനമെന്നും പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം; കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കരിന്‍റെ കേരള സന്ദര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .കേന്ദ്ര മന്ത്രിമാർ വരുന്നത് രാഷ്ട്രിയ പ്രവർത്തനം നടത്താനാണ്, അതിനെ വിമർശിച്ചിട്ട് കാര്യം ഇല്ല. ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാൽ വിമർശിക്കണം.യുഎഇ കോൺസുലേറ്റ് ജനറൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് ജയശങ്കർ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമർശനം.സാധാരണ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോലും വിമർശിക്കാറില്ല.
ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിന്‍റെ വീട്ടിലെ നിത്യ സന്ദർശകനാണ്.തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോൽവിയിൽ രാജീവിന് ഷോക്ക്. അത് മറികടക്കാനാണ് പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്നതെന്നും സതീശന്‍ പറഞ്ഞു
എസ്. ജയശങ്കറിന്‍റെ വരവ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്-മുഖ്യമന്ത്രി
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയൻ. സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വിമർശിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ സന്ദർശനം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന പരോക്ഷ വിമർശനവും മുഖ്യമന്ത്രി നടത്തി.
'സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകരുത്': മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി
തൻ്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്സങ്കര്‍. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തൻ്റെ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി. തൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെ വാക്കുകൾ -
വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ സന്ദര്‍ശനം. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദര്‍ശനം. എൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാഷ്ട്രീയത്തിന് മുകളിൽ ആരും വികസനത്തെ കാണരുത്. ആളുകൾ ഇതിൻ്റെ പേരിൽ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയം എന്ന് വിളിക്കാം
സ്വർണക്കടത്ത് കേസ്കോടതിയിൽ ഉള്ള വിഷയമായതിനാൽ അതിൽ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ് നടപടികൾ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തിൽ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജൻസികളിൽ വിശ്വസിക്കുന്നു. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ട്.
കേരളം പിടിക്കാൻ ബിജെപിയുടെ 'ഫ്ലൈ ഓവർ' മിഷൻ; ലക്ഷ്യം ആറ് മണ്ഡലങ്ങളിലെ ജയം
