ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയെന്നാണ് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർഥിസംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു.

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയതിനും എതിരേ വിവിധ വിദ്യാർഥിസംഘടനകൾ രം​ഗത്തെത്തി.

ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയെന്നാണ് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർഥിസംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു.

ഒക്ടോബർ 6, 7 തീയതികളിലായാണ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ ആണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുക്കും.